Monday, September 11, 2017

വിഷാംശം ഇല്ലാത്ത ടൂത് പേസ്റ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം

വിഷാംശം  ഇല്ലാത്ത  ടൂത് പേസ്റ്റ്  വീട്ടിൽ  തന്നെ  ഉണ്ടാക്കാം
വീഡിയോ  ഉപകാരമെങ്കിൽ  ഷെയർ  ചെയ്യുക
കൂടുതൽ  വിഡിയോകൾക്കായി  ഈ  പേജ്  ലൈക് ചെയ്യുക

താരൻ മാറാൻ എളുപ്പ വഴി

താരൻ  മാറാൻ  എളുപ്പ  വഴി
വീഡിയോ ഉപകാരമെങ്കിൽ   ഷെയർ ചെയ്യുക

എന്നെന്നും യുവത്വം കാത്തു സൂക്ഷിക്കാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

               

യുവത്വവും ആരോഗ്യവും നിലനിര്‍ത്തുക എന്നത് ഏതൊരാളുടെയും സ്വപനമാണ്. എന്നാല്‍ ആധുനിക ജീവിത രീതികളും, ഭക്ഷണ ക്രമങ്ങളും, വ്യായാമകുറവും, ടെന്‍ഷനും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആരോഗ്യവും, യുവത്വവും, ചുറുചുറുക്കും എക്കാലത്തും നിലനിര്‍ത്താന്‍ സാധിക്കും. അതിനു ശ്രദ്ധിക്കേണ്ട 9 വഴികള്‍ ഇതാ…

1. വെള്ളം ധാരാളം കുടിക്കുക: ഇത് തൊലിയില്‍ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം. ഇതില്‍ ഏറ്റവും അനുയോജ്യമായത് പച്ചവെള്ളം ആണ്. കോള, ചായ, കോഫീ, മദ്യം എന്നിവ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നശിപ്പിക്കുമ്പോള്‍, പച്ചവെള്ളം നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന് തിരിച്ചറിയുക.

2. പ്രകൃതിക്കനുയോജ്യമായ ഭക്ഷണം: പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവ ധാരാളം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വേവിക്കാതെ കഴിക്കാന്‍ കഴിയുന്ന എല്ലാം ആ രീതിയില്‍ തന്നെ കഴിക്കുക. ഇത് നിങ്ങളുടെ ആകെ ഭക്ഷണത്തിന്റെ 50% എങ്കിലും ആകുന്ന രീതിയില്‍ നിങ്ങളുടെ ഭക്ഷണ രീതികള്‍ ക്രമീകരിക്കുക.

3. പ്രോട്ടീന്‍ സമൃദ്ധമായ ആഹാരം ശീലമാക്കുക: ശരീരത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ പ്രോട്ടീനുകള്‍ക്ക് വലിയ പങ്ക് ഉണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് ഉറപ്പു വരുത്തുക. ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിനും മറ്റ് ശരീര കലകള്‍ക്കും സഹായകരമാണ്.

4. നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ പ്രതികൂല ഘടകം വ്യായാമത്തിന്റെ കുറവാണ്. വ്യായാമം ശാരീരികവും മാനസികവുമായി നമുക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇവ മസ്സിലുകള്‍ക്ക് ഉണര്‍വ്വും, രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ധ്യാനവും മനസിന് ഉണര്‍വേകാന്‍ നല്ലതാണ്. അല്പസമയം നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

5. നല്ല ഉറക്കം ഉറപ്പുവരുത്തുക: നല്ല ഉറക്കവും നിങ്ങളുടെ ആരോഗ്യവും തമ്മില്‍ നല്ല ബന്ധമുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെയും, തൊലിയെയും, മാനസികനിലയെയും ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്.

6. പുഞ്ചിരി ശീലമാക്കുക: വിശ്വസിച്ചാലും ഇല്ലെങ്കിലും പുഞ്ചിരി നിങ്ങളുടെ യുവത്വം കാത്ത് സൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് രക്ത സമ്മര്‍ദ്ദം കുറക്കുന്നു. നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും, ആയുര്‍ദൈര്‍ഘ്യം കൂട്ടുകയും ചെയ്യും.

7. ശരീരം വൃത്തിയായി സൂക്ഷിക്കുക: നിങ്ങളുടെ കൈകാലുകള്‍, മറ്റ് വിയര്‍ക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക. ഇത് നിങ്ങളുടെ മനസിന് ഉണര്‍വ്വും, ത്വക്കിന് യുവത്വവും നല്‍കുന്നു.                   

8. കൃത്രിമാഹാരങ്ങല്‍ ഒഴിവാക്കുക: പഞ്ചസാര, മൈദ, കൃത്രിമ പാനീയങ്ങള്‍ എന്നിവ ശരീരത്തിന് ഗുണകരമല്ല എന്ന സത്യം തിരിച്ചറിയുക. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിരവധി രോഗങ്ങള്‍ക്കും, പൊണ്ണത്തടിക്കും കാരണമാകും.

9. നല്ല ചിന്ത: ഹൃദയശുദ്ധി യുവത്വത്തെ നിലനിര്‍ത്തും. നല്ല ചിന്തകള്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറക്കുന്നു നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നു. ആരോഗ്യമുള്ള മനസാണ് ആരോഗ്യമുള്ള ശരീരത്തിന്റെ കാതല്‍.





*പൊതുസമൂഹ ത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക*

ഞാവല്‍ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

ഞാവല്‍ പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ ?വീഡിയോ കാണുക അറിയാത്തവരുടെ അറിവിലേക്കായി ഷെയര്‍ ചെയുക .

Wednesday, August 30, 2017

ചൊറിച്ചില്‍ അകറ്റാന്‍ വീട്ടുവൈദ്യം



ശരീര ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലിന് മെഡിക്കലില്‍ പ്രൂരിറ്റസ് എന്നാണ് പറയുന്നത്. സ്കിന്‍ അലര്‍ജി, ചുണങ്ങ്, ഭക്ഷ്യവിഷബാധ, ലഹരി പദാര്‍ത്ഥങ്ങളിലൂടെ ഉണ്ടാകുന്ന അലര്‍ജി, കീടാണുക്കള്‍ എന്നിവയൊക്കെ കാരണം ചൊറിച്ചില്‍ ഉണ്ടാകാം.
മൃദുലമായ ചര്‍മത്തിലാണ് സാധാരണ ഇത്തരം ചൊറിച്ചില്‍ പെട്ടെന്ന് പിടിപ്പെടുന്നത്. അണുക്കള്‍ ചര്‍മത്തില്‍ കയറി പറ്റുകയും ഇത് ചര്‍മ രോഗത്തിന് ഇടയാക്കുകയും ചെയ്യുന്നു. ചൊറിച്ചില്‍ തുടങ്ങിയാല്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം. ഇത്തരം പ്രശ്നം പെട്ടെന്ന് മാറ്റിയില്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വലിയ പ്രശ്നമായി വരാം. ഇത് കര്‍ള്‍വീക്കത്തിനും, ഗാള്‍സ്റ്റോണിനും, പ്രമേഹത്തിനും, കിഡ്നി രോഗം എന്നിവയ്ക്കൊക്കെ ചൊറിച്ചില്‍ സാധ്യതയുണ്ടാക്കുന്നു. ചില വീട്ടുവൈദ്യങ്ങള്‍ കൊണ്ട് ചൊറിച്ചില്‍ അകറ്റാനാകും.
ചൊറിച്ചിലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ. ഇത് ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരും.

ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക. എന്നിട്ട് ചൂടുവെള്ളത്തില്‍ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ ചൊറിച്ചിലിന് ഒരു ശമനമുണ്ടാകും.
ഒരിനം തുളസിയാണ് ബസില്‍. ഔഷധഗുണങ്ങളുള്ള ഇവ ചൊറിച്ചിലിനുള്ള നല്ല മരുന്നാണ്.

ബസില്‍ ചെടിയുടെ ഇല പേസ്റ്റാക്കി പുരട്ടുക. ചര്‍മത്തില്‍ കയറി കൂടുന്ന അണുക്കളെയെല്ലാം ഇത് നശിപ്പിക്കും. ചൊറിച്ചിലിനുള്ള മികച്ച ഔഷധ മരുന്നാണ് വേപ്പ്. ഇത് ഫംഗസിനെയും അണുക്കളെയും കൊല്ലും.

ചര്‍മത്തിന് തണുപ്പേക്കാനും സഹായിക്കും. വേപ്പിലയുടെ ഓയില്‍ ശരീരത്തില്‍ പുരട്ടാം
എള്ളെണ്ണയും നിങ്ങളുടെ ചൊറിച്ചില്‍ അകറ്റും. ത്വക്ക് രോഗങ്ങള്‍ക്ക് മികച്ച മരുന്നാണിത്. ചൊറിച്ചിലുള്ള ഭാഗത്ത് ഒയില്‍ ഉപയോഗിച്ച്‌ മസാജ് ചെയ്യുക.

ഒരു ആന്റി-സ്പെറ്റിക് ആണ് കര്‍പ്പൂരതുളസി. ഇത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. കര്‍പ്പൂരതുളസിയുടെ ഇല പേസ്റ്റാക്കിയെടുത്ത് പുരട്ടാം. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ ചൊറിച്ചിലിന് ശമനമുണ്ടാക്കും.

ചൊറിച്ചില്‍ മൂലമുണ്ടാകുന്ന വേദനകള്‍ക്ക് ആശ്വാസം പകരും. ചെറുനാരങ്ങ നീര് ചര്‍മത്തില്‍ പുരട്ടുക.
ബ്ക്ടീരിയകളെ നശിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്. ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങളെ മറ്റാനുള്ള നല്ല മരുന്നാണ് ഉലുവ. ഉലുവ പേസ്റ്റാക്കി എടുത്ത് അതിലേക്ക് അല്‍പം തൈരും ചേര്‍ക്കുക.

ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. വരണ്ട ചര്‍മ്മത്തിലാണ് ഈ ചൊറിച്ചില്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇതിന് ബദാം ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മത്തെ മൃദുവാക്കി മാറ്റാന്‍ സഹായിക്കും ആന്റി-സെപ്റ്റിക്കായി തേന്‍ പ്രവര്‍ത്തിക്കും.

ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കും. തേനിന്റെ കൂടെ ചെറുനാരങ്ങ നീരും ഓലിവ് ഓയിലും ചേര്‍ക്കുക. ഇത് പുരട്ടാം.
കറ്റാര്‍ വാഴയുടെ പശ ചൊറിച്ചില്‍ അകറ്റുന്ന മറ്റൊരു ഉപാധിയാണ്. ഇത് ചര്‍മത്തില്‍ തണുപ്പ് നിലനിര്‍ത്തുന്നു.

സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കുരുക്കളൊക്കെ മാറ്റും. ഇതുമൂലമുണ്ടാകുന്ന ചൊറിച്ചിലുകളും മാറ്റാം. ചര്‍മത്തില്‍ പിടിപ്പെടുന്ന മാലിന്യങ്ങളും കുരുക്കളും മാറ്റാന്‍ ഒലിവ് ഓയില്‍ സഹായിക്കും. ചൊറിച്ചില്‍ ഉള്ള ഭാഗത്ത് പുരട്ടുക.

മൈഗ്രൈന്‍ തലവേദന പൂര്‍ണ്ണമായും മാറാന്‍

മൈഗ്രൈന്‍ തലവേദന പൂര്‍ണ്ണമായും മാറാന്‍ ഇതല്ലാതെ മറ്റൊരു വഴിയില്ല എന്ന് ഉറപ്പിച്ചു പറയാം .

ജാതിക്കാ



കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. 

ഒലിവെണ്ണയില്‍ ജാതിക്കാഎണ്ണ ചേര്‍ത്ത് അഭ്യ്രംഗം ചെയ്താല്‍ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലില്‍ കലക്കി സേവിച്ചാല്‍ ഉറക്കമില്ലായ്മ മാറും. തൈരില്‍ ജാതിക്കയും നെല്ലിക്കയും ചേര്‍ത്ത് കഴിച്ചാല്‍ പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമാണ്.

വിഷുചിക (കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേര്‍ന്ന മരുന്നുകള്‍ ഫലപ്രദമാണ്‌. സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്‌. ആമാശയ കുടല്‍ രോഗങ്ങള്‍ക്കുളള ഭുക്താഞ്‌ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂര്‍ണം എന്നിവയിലെല്ലാം ജാതിക്ക ചേര്‍ന്നിട്ടുണ്ട്‌.

ഒരു ഗ്ലാസ് ജ്യൂസ് കൊണ്ട് തടിയും കുടവയറും കുറക്കാം...

ഒരു ഗ്ലാസ് ജ്യൂസ് കൊണ്ട് തടിയും കുടവയറും കുറക്കാം...

നെല്ലിക്ക രസായനം


ചേരുവകള്‍:
ഒരുകിലോ നെല്ലിക്ക, 
ഒരു കിലോ ശര്‍ക്കര, 
നൂറ്റി അമ്പത് ഗ്രാം കറുത്ത ഉണക്ക മുന്തിരി 
പതിനഞ്ചു/ഇരുപത്തിയഞ്ചു ഗ്രാം ഗ്രാമ്പൂ 
പത്തു/പതിനഞ്ചു ഗ്രാം ഏലം. 
പതിനഞ്ചു/ഇരുപത് ഗ്രാം കുരുമുളക് പൊടി
-----------------------------------------------------------------
(കൂടുതല്‍ വലിയ അളവുകളില്‍ നെല്ലിക്ക രസായനമുണ്ടാക്കുകയാണെങ്കില്‍ ചേരുവകളുടെ അളവുകളില്‍ മേല്‍പ്പറഞ്ഞ അനുപാതം പാലിച്ചാല്‍ മതി.)
ഉണ്ടാക്കുന്ന വിധം: 
---------------------------
ശര്‍ക്കര പൊടിക്കുക. അല്‍പ്പം വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ നെല്ലിക്ക നന്നായി കഴുകി, ഓരോന്നും വൃത്തിയുള്ള കോട്ടന്‍തുണികൊണ്ടോ ടിസ്സ്യൂ പേപ്പര്‍ കൊണ്ടോ നന്നായി തുടച്ചു നനവില്ലാത്ത വിധം ഉണക്കുക.
ഉള്‍ഭാഗം വൃത്തിയാക്കി ഉണക്കിയെടുത്ത (രണ്ടര/മൂന്നു-കിലോ കൊള്ളുന്ന) ചില്ല്/പോര്‍സലിന്‍/പിഞ്ഞാണ ഭരണിയില്‍,
ചേരുവകളെല്ലാം ഒന്നിന് മേല്‍ ഒന്നായി ക്രമത്തില്‍ പല അടുക്കുകളായി നിരത്തുക. ഓരോ അടുക്കിലും ആദ്യം നെല്ലിക്ക, അതിനു മുകളില്‍ ശര്‍ക്കര, പിന്നെ മുന്തിരി, ഗ്രാമ്പൂ, ഏലം, കുരുമുളക് പൊടി എന്ന ക്രമത്തില്‍ ചേര്‍ക്കണം.
ഇങ്ങനെ മുഴുവന്‍ ചേരുവകളും നിരത്തി കഴിഞ്ഞ ഭരണി ഭദ്രമായി അടച്ച് നാല്‍പ്പത്തി ഒന്ന് ദിവസം പ്രകാശമേല്‍ക്കാത്ത സ്ഥലത്ത് സൂക്ഷിക്കുക.
നാല്‍പ്പത്തി രണ്ടാം ദിവസം ഭരണി തുറന്നാല്‍ നെല്ലിക്ക ശുഷ്ക്കിച്ചതായും, നെല്ലിക്കനീരും ശര്‍ക്കരയും ചേര്‍ന്ന ഒരു ദ്രാവകം രൂപപ്പെട്ടതായും കാണാം. ഈ ദ്രാവകം മറ്റൊരു ഉണങ്ങിയ ചില്ല്പാത്രത്തിലേക്ക് (അരിച്ച്) വേര്‍തിരിച്ചെടുത്ത്, വീട്ടിനുള്ളിലെ അന്തരീക്ഷഊഷ്മാവില്‍ സൂക്ഷിക്കുക. ശീതീകരിക്കരുത്. (ചണ്ടി ഉപേക്ഷിക്കുക). 
നെല്ലിക്ക രസായനം ഉണ്ടാക്കുമ്പോള്‍ നെല്ലിക്കയിലോ മറ്റു ചേരുവകളിലോ ഭരണിയിലോ അല്‍പ്പം പോലും നനവുണ്ടാവരുത്. തീരെ വെള്ളം ചേരരുത്.
ദിവസേന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പത്തു മുതല്‍ പതിനഞ്ചു മില്ലി വരെ രാവിലെയോ വൈകീട്ടോ കഴിക്കാം. കൂടുതല്‍ മധുരം ഇഷ്ടമില്ലാത്തവര്‍ക്ക് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു കഴിക്കാം. സൂക്ഷിച്ചു വെയ്ക്കുന്നതില്‍ വെള്ളം ചേര്‍ക്കരുത്.

നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌

ഇന്ത്യന്‍ ഗൂസ്‌ബറി 
എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. 

ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
2, വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
5, നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിച്ച്‌ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌ നെല്ലിക്ക ജൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍ പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍ നെല്ലിക്ക കാഴിക്കുന്നതിലൂടെ കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍ മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ പരിഹരിച്ച്‌ ശരീര താപനില നിയന്ത്രിച്ചു നിര്‍ത്താന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍ തേന്‍ ചേര്‍ത്ത നെല്ലിക്കാജൂസ്‌ സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍ വര്‍ധിക്കാന്‍ നെല്ലിക്ക കഴിക്കുക. ഇത്‌ വിളര്‍ച്ച മാറാന്‍ സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ മുടി കൊഴിച്ചില്‍ മാറാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌ കാഴ്‌ച ശക്‌തി കൂടാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.

ചെറുപ്പം നിലനിർത്താനും ആയുസ്സുകൂട്ടാനും നെല്ലിക്ക !!

ചെറുപ്പം നിലനിർത്താനും ആയുസ്സുകൂട്ടാനും നെല്ലിക്ക !!

Wednesday, August 16, 2017

വെറ്റിലയുടെ ഔഷധമൂല്യം.

വെറ്റിലയുടെ ഔഷധമൂല്യം.
...........................................................
വെറ്റിലയുടെ ജന്മദേശം സിങ്കപ്പൂരും മലയായുമാണെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ ഉള്‍നാടന്‍ മേഖലകളില്‍ വെറ്റില കൃഷി ചെയ്തുവരുന്നു. വെറ്റിലയുടെ ഔഷധമൂല്യം പുരാതനകാലം മുതല്‍ക്കുതന്നെ ആയുര്‍വേദം കണ്ടെത്തിയതായി പറയപ്പെടുന്നു. വെറ്റിലക്കൊടിയില്‍ അപൂര്‍വമായി മാത്രമേ ഫലങ്ങള്‍ ഉണ്ടാകാറുള്ളൂ എന്നത് ഈ ചെടിയുടെ ഒരു പ്രത്യേകതയാണ്.

രാസഘടകങ്ങള്‍: ഇലയില്‍ ബാഷ്പ സ്വഭാവതൈലം, അണുനാശക സ്വഭാവമുള്ള അരക്കീന്‍ എന്ന ആല്‍ക്കലോയിഡ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഖനിജ ദ്രവ്യം, ടാനിന്‍, കാത്സ്യം, ഫോസ്ഫറസ്, അയഡിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു.

ഔഷധഗുണം: ഉമിനീര്‍ വര്‍ധിപ്പിക്കുന്ന വെറ്റിലയില്‍ അടങ്ങിയിരിക്കുന്ന അന്നജം ദഹനത്തെ ത്വരിതപ്പെടുത്തുന്നു. ശ്വാസകോശ രോഗങ്ങള്‍ക്ക് വെറ്റില നല്ലതാണ്. ഇത് വാത കഫരോഗങ്ങള്‍ ശമിപ്പിക്കുന്നു. അണുനാശക ശക്തിയ.ുള്ള വെറ്റില ചര്‍വണം ചെയ്യുമ്പോള്‍ വായിലെ രോഗാണുക്കള്‍ നശിക്കുന്നു.

ഔഷധ പ്രയോഗങ്ങള്‍: ശ്വാസകോശ രോഗങ്ങള്‍ക്ക് വെറ്റില നല്ലതാണ്. വെറ്റിലയും ഉണങ്ങിയ കച്ചോല കിഴങ്ങും ചേര്‍ത്ത് ചവച്ചിറക്കുന്നത് വളരെ ഗുണകരമാണ്. മോണരോഗങ്ങള്‍ക്ക് വെറ്റില വളരെ വിശേഷമാണ്. വെറ്റിലയോടൊപ്പം ഖാദിരാദിവടി ചേര്‍ത്ത് വയ്ക്കുന്നത് വായനാറ്റത്തിനും മോണ പഴുപ്പിനും വളരെ നല്ല ഫലം തരുന്നതാണ്. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ഗുളികകളും മറ്റും വെറ്റിലച്ചാറില്‍ കഴിക്കുന്നത് നല്ല ഫലം തരും.

കൊട്ടു വിദ്യ: (ചൊട്ടച്ചാൺ)

മനുഷ്യശരീരത്തിന്റെ ചില മർമ്മ സ്ഥാനങ്ങളി ലേക്കു തട്ടാനും ഊനാന്നും ഒരു പ്രത്യേകതരം വടി കൊണ്ട്  ചെയ്യുന്ന വിദ്യയെയാണ് കൊട്ടുവിദ്യ അല്ലങ്കിൽ ചൊട്ടച്ചാൺ പ്രയോഗം എന്നൊക്കെ പറയുന്നത്.ഈ പ്രയോഗം ചെയ്യാൻ ഉപയോഗിക്കുന്ന ആയുധത്തെ കൊട്ടുവടി,വെണ്ടക്കോൽ, ചൊട്ടച്ചാൺകോൽ എന്നൊക്കെയാണ് പറയുന്നത്. ഇതിനുപയോഗിക്കുന്ന കോലിന് ആറുവിരൽ അല്ലങ്കിൽ ഏഴ് വിരൽ നീളം ആണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സൗകര്യപ്രദമായ രീതിയിലും ഇത് നിർമ്മിക്കാറുണ്ട്. കൈയ്യിൽ നിന്ന് തെറിച്ച് പോകാതിരിക്കാൻ നടുവിൽ   ദ്വാരം ഇട്ട് ചരട് കെട്ടുകയോ അല്ലെങ്കിൽ മോതിരം കടിപ്പിക്കാറോ ചെയ്യുന്നു. കൈയിൽ പിടിക്കുമ്പോൾ പെരുവിരലിന്റെ ഭാഗത്തെ അമരം എന്നും ചെറുവിരലിന്റെ ഭാഗത്തെ മുന എന്നും പറയുന്നു. മുറിവുണ്ടാക്കാത്ത വിധം കോലിന്റെ രണ്ടറ്റവും മൊട്ട് പോലെ ഉരുട്ടിയിരിക്കും. പിടിക്കുമ്പോൾ ഒരിഞ്ചിൽ കൂടുതൽ പുറത്തേക്ക് തള്ളി നിൽക്കാൻ പാടില്ല. കൈ വെള്ളയിൽ വെച്ച് പെരുവിരൽ കൊണ്ട് മറച്ച് പിടിച്ചാണ് ഇത് ഉപയോഗിക്കുന്നത്. ഉപയോഗിച്ചു പരിചയിച്ചവർക്കു് ആക്രമണം വരുമ്പോൾ കൊട്ടുകോൽ യഥാസ്ഥാനം പിടിക്കാൻ നിമിഷങ്ങൾ മതി. മർമ്മ പ്രയോഗഗ്രന്ധങ്ങളിൽ ചില സ്ഥനങ്ങളിൽ കൊട്ടുകോൽ പ്രയോഗിക്കുന്നതിനെക്കുറിച്ച് പറയുന്നുതായി കാണുന്നു.ഇത് അപകടകരമായ ആയുധം തന്നെ.  മിക്ക ഗുരുനാഥൻമാരും കൊട്ടുകോലിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ രഹസ്യം സൂക്ഷിക്കുന്നതായി കാണാറുണ്ട്. അന്യം നിന്നുപോകുന്ന ഒരു വിദ്യയായി ഇതു മാറാതിരിക്കട്ടെ എണു നമ്മൾക്ക് പ്രാർത്ഥിക്കാം. വിദേശ മാർഷ്യൽ ആർട്ട് ആയ കുങ്ഫുവിലും കൊട്ടുകോലിന് സമാനമായ വിദ്യ ഉപയോഗിക്കുന്നതായി കാണുന്നു. അവർ മുടിയുടെ ഇടക്ക് ഹെയർ പിൻ രൂപത്തിലാണ് ഈ വടി കൊണ്ടു നടക്കുന്നത്.ചില കളരികളിൽ ഈ കോൽ പിടിച്ച് ചെയ്യുന്ന ചില പ്രത്യേക ചുവടുകൾ തന്നെ കാണുന്നു. കൂടുതൽ ഗ്രഹിക്കാൻ ഗുരുമുഖത്തേക്ക് തന്നെ പോകണം.

Tuesday, August 15, 2017

പനിയെ പമ്പ കടത്താന്‍ പനികൂര്ക്ക പനികൂര്‍ക്കയുടെ ഉപയോഗം

എല്ലാവര്‍ക്കും അറിയാമായിരിക്കും. എന്നാലും എനിക്ക് അറിയാവുന്നത് പറഞ്ഞു തരട്ടെ? എല്ലാവരും ഈ ചെടി വീട്ടില്‍ നട്ടു വളര്‍ത്തുക. ചട്ടിയില്‍ നട്ടാലും പെട്ടെന്ന് തഴച്ചു വളരും. ചെറിയ കുട്ടികള്‍ ഉള്ള വീട്ടില്‍ ഈ ചെടി അത്യാവശ്യമാണ്..രണ്ടുമൂന്നു ഇല പറിച്ചു കൈവെള്ളയില്‍ ഞെരടി നീരെടുത്ത് പനിയുള്ള കുഞ്ഞിന്‍റെ നെറ്റിയില്‍ പുരട്ടുക. ആ കൈ ഒന്ന് നാക്കിലും തേച്ചു കൊടുക്കുക. പനി വേഗത്തില്‍ ശമിക്കും..പനിക്കുര്‍കയുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിച്ചാല്‍ ജലദോഷം ശമിക്കും. പനികൂര്‍ക്ക ഇല, ചുവന്നുള്ളി, കുരുമുളക്, കാട്ടു ത്രിത്താലയുടെ ഇല, ചക്കര (കരിപ്പെട്ടി) ഇട്ടു തിളപ്പിച്ച വെള്ളം ആവി പിടിക്കുകയും, ചൂടോടെ രണ്ടു നേരം കുടിക്കുകയും ചെയ്താല്‍ ഏതു ജലദോഷവും പനിയും പമ്പ കടക്കും..
വീടുകളില്‍ എളുപ്പം വളര്‍ത്താവുന്ന പനികൂര്‍ക്ക വളരെ ഔഷധ മൂല്യമുളളതാണ്. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില. അത് ഉപയോഗിച്ചുളള ചില പ്രാഥമിക ചികിത്സകളിതാ.
പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.
പനികൂര്‍ക്കയില നീര് അഞ്ചു മില്ലി നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്യായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൗടുത്താല്‍ മതി.
പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും

നെല്ലിക്ക ജ്യൂസ് ശീലമാക്കൂ ; പ്രമേഹത്തെ അകറ്റൂ!


നമ്മുടെ ആരോഗ്യകാര്യത്തില്‍ പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്ന ഉത്തമ ഔഷധമാണ് നെല്ലിക്ക. എന്നാല്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റമാണ് ഉണ്ടാവുക എന്ന് ആലോചിച്ചിട്ടുണ്ടോ?
നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഔഷധമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമായ തോതില്‍ നിലനിര്‍ത്തുന്നു. അതിലൂടെ പ്രമേഹം നിയന്ത്രണവിധേയമാകുകയും ചെയ്യുന്നു. അതുപോലെ ജലദോഷവും പനിയും എളുപ്പത്തില്‍ തുരത്താനും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് ഉത്തമമാണ്.
ക്യാന്‍സര്‍ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയതിനാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും നെല്ലിക്കക്കുള്ള സ്ഥാനം വളരെ വലുതാണ്. ചില സമയങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കൊളസ്‌ട്രോളിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്നത് പ്രതിരോധിയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് സഹായിക്കും.
നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതു കൊണ്ട് ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും ഇത് സഹായകമാണ്. അതുപോലെ വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്. എല്ലാ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു. ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. ഇത് ചര്‍മ്മത്തിന് പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുന്നു

Monday, August 14, 2017

പപ്പായ



ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു
ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, തക്കാളി ഇവയേക്കാള്‍ ഫലമുള്ള ഈ പഴങ്ങള്‍ക്ക് വിലകല്പിക്കാതെകാക്ക തിന്നുപോവുകയാണ്. ഈ പഴം കണ്ണിന് വളരെ നല്ലതാകയാല്‍ കുട്ടികള്‍ക്ക് കൊടുക്കാം. കുട്ടികള്‍ക്ക് വിറ്റാമിന്‍ എ സുലഭമായി ലഭിക്കുന്ന ഏക പഴമാണ് പപ്പായ. ഏത്തക്കായില്‍ ഉള്ളതിന്റെപത്തിരട്ടി വിറ്റാമിന്‍ എ കപ്ലങ്ങാ പഴത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്കു ഒരു സ്പൂണ്‍ പഴത്തോടൊപ്പം ഒരു സ്പൂണ്‍ പശുവിന്‍ പാലോ ഒരു ടീസ്പൂണ്‍‍ കടലപ്പാലോ (തേങ്ങാ പാലോ) ചേര്‍ത്ത് അഞ്ചുതുള്ളി തേന്‍ കൂട്ടി യോജിപ്പിച്ച് കൊടുത്താല്‍ ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴംലഭിക്കാത്തപ്പോള്‍ പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത്കൊടുത്താലും മതി. പപ്പായയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. കൂടാതെ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍- എ, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിന്‍ എന്ന കറ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. കൂടാതെ ച്യൂയിംഗം നിര്‍മ്മാണത്തിനും പപ്പയിന്‍ പ്രയോജനപ്പെടുത്തുന്നു.

പപ്പായ ഉപയോഗിക്കൂ രോഗങ്ങളെ അകറ്റൂ

സൗന്ദര്യവര്‍ദ്ധക വസ്തുവായി പൊതുവെ അറിയപ്പെടുന്ന പഴമാണ് പപ്പായ. എന്നാല്‍ സൗന്ദര്യ വര്‍ദ്ധനവിന് മാത്രമല്ല വിവിധതരം രോഗങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനും ഉത്തമ ഔഷധമാണ് പപ്പായ. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പപ്പായ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടണമെന്നും ഇല്ല. പപ്പായ പഴം മാത്രമല്ല, പപ്പായ ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായി കരുതേണ്ടവയാണ്. സമുദ്രസഞ്ചാരിയായിരുന്നു ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നേ്രത പപ്പായ…മലാഖമാരുടെ ഭക്ഷണം എന്നായിരുന്നു കൊളംബസ് പപ്പായയെ വിശേഷിപ്പിച്ചിരുന്നത്.ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപ്പൈയിന്‍ എന്ന എന്‍സൈമാണ് ദഹനത്തിന് സഹായിക്കുന്നത്. ദഹനപ്രശ്നങ്ങളും മലബന്ധവും പരിഹരിക്കുന്നതിന് ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. ഇത് മുന്‍പ് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീടുകളില്‍ ഉപയോഗിച്ചുപോന്നിരുന്ന ഒരു ഒറ്റമൂലിയാണ്.
തീപ്പൊള്ളല്‍ ഏറ്റുള്ള വ്രണങ്ങള്‍ ശമിപ്പിക്കാനും പപ്പായയില്‍ അടങ്ങിയിരിക്കുന്ന മറ്റ് എന്‍സൈമുകള്‍ സഹായകമാണ്.
ആന്റി് ഓക്‌സിഡന്‍സിനാല്‍ സമ്പുഷ്ടമായ പപ്പായ ഹൃദയസംബന്ധിയായ അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പ്രാപ്തമാണ്. ക്യാന്‍സറിനെപ്പോലും ചെറുക്കാനുള്ള പോഷകഗുണങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹത്തിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് പപ്പായ. പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഒപ്പം ഫൈബറിന്റെ അളവ് കൂടുന്നത് മൂലമുള്ള കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പപ്പായ ചെടിയുടെ പൂക്കള്‍ ഇതിനായി ഉപയോഗിച്ച് വരുന്നുണ്ട്.
വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ. ശരീരകലകളുടെ വളര്‍ച്ചയ്ക്ക് പപ്പായ വളരെയധികം സഹായിക്കുന്നു. തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഒപ്പം ത്വക്കിനെ സംരക്ഷിക്കുന്നതിനും പപ്പായ ഗുണകരമാണ്. പപ്പായയുടെ ദിവസേനയുള്ള ഉപയോഗം ശരീരത്തിലെ വിറ്റാമിന്‍ വര്‍ദ്ധിപ്പിക്കുന്നു.
സൗന്ദ്യര വര്‍ദ്ധക വസ്തു എന്ന നിലയിലും മുന്‍പന്തിയിലാണ് പപ്പായ. ഒന്നാന്തരം ക്ലെന്‍സറാണ് പപ്പായ. ത്വക്കിലെ മാലിന്യങ്ങളെ അകറ്റുന്നതില്‍ അത്ഭുതപ്പെടുത്തുന്ന കഴിവാണ് പപ്പായയ്ക്കുള്ളത്.
കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം കോപ്പര്‍ തുടങ്ങിയ ധാതുക്കാളാലും സമ്പന്നമാണ് പപ്പായ. പപ്പായയുടെ നിത്യേനയുള്ള ഉപയോഗം ശരീരത്തിലെ കാത്സ്യത്തിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ഇത് വാതത്തെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പപ്പായ ചെടിയുടെ ഇലകള്‍ ഡെങ്കിപ്പനിയ്ക്കുള്ള ഔഷധമായി ഉപയോഗിച്ച് പോരുന്നു. രക്ത്ത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി നശിപ്പിക്കാന്‍ ഡങ്കി അണുക്കള്‍ക്ക് സാധിക്കും. ഇത് നിയന്ത്രിക്കാന്‍ പപ്പായയുടെ ഇലകള്‍ക്ക് കഴിവുണ്ട്. ഡങ്കി ബാധിച്ച രോഗിക്ക് പപ്പായുടെ ഇലകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസ് നല്‍കുകയാണ് പ്ലേലെറ്റുകളുടെ എണ്ണം ഉയര്‍ത്താനുള്ള മാര്‍ഗം. ഇലയില്‍ നിന്നും ശേഖരിച്ച സത്ത് അല്പം വെള്ളം കൂടി യോജിപ്പിച്ച് വേണം ഉപയോഗിക്കാന്‍.
പപ്പായയില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ പ്രഭാത ഭക്ഷണമായും പപ്പായ ഉപയോഗപ്പെടുത്താവുന്നതാണ്. കലോറി കുറവായതിനാല്‍ തടികൂടുമെന്ന് പേടിയും വേണ്ട.

പോഷകമൂല്യം തിരുത്തുക

100 g ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 40 kcal 160 kJ
അന്നജം 9.81 g
- പഞ്ചസാരകൾ 5.90 g
- ഭക്ഷ്യനാരുകൾ 1.8 g 
Fat 0.14 g
പ്രോട്ടീൻ 0.61 g
ജീവകം എ equiv. 55 μg 6%
- β-കരോട്ടീ‍ൻ 276 μg 3%
തയാമിൻ (ജീവകം B1) 0.04 mg 3%
റൈബോഫ്ലാവിൻ (ജീവകം B2) 0.05 mg 3%
നയാസിൻ (ജീവകം B3) 0.338 mg 2%
ജീവകം B6 0.1 mg 8%
ജീവകം സി 61.8 mg 103%
കാൽസ്യം 24 mg 2%
ഇരുമ്പ് 0.10 mg 1%
മഗ്നീഷ്യം 10 mg 3% 
ഫോസ്ഫറസ് 5 mg 1%
പൊട്ടാസിയം 257 mg 5%
സോഡിയം 3 mg 0%


ചുവന്നുള്ളി



ചുവന്നുള്ളി നമുക്ക് എല്ലാം വളരെ പരിചിതം. നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യസാന്നിധ്യം. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ.
പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെ പ്പറ്റി വിശദമായി എത്ര പേര്‍ക്ക് അറിയാം. ചുവന്നുള്ളിയെപ്പറ്റിയുള്ള കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്ക് വെയ്ക്കുന്നു .

ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളിയെ ഇംഗ്ലീഷില്‍ ഒണിയന്‍ (Onion) എന്നും സംസ്കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു.
ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാല്‍ പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.
ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്.
കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്.

ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.

ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.

ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.

രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചേര്‍ത്ത് പുഴുങ്ങി നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍‌ വളരെയധികം നല്ലതാണ്.

ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും.

ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.

ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.

ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്.

രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്.

ശരീരാവയവങ്ങള്‍ പൊട്ടിയാല്‍ വ്രണായാമം (ടെറ്റനസ്) വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.

ചില നാട്ടുമരുന്നുകൾ

ദിനചര്യകൾ പോലെ തന്നെ പ്രാധാന്യമേറിയതാണ് ഔഷധപ്രയോഗവും. നിത്യജീവിതത്തിൽ നമ്മെ അലട്ടുന്ന പല രോഗങ്ങൾക്കും വേദനകൾക്കും വേണ്ട ഔഷധങ്ങൾ വീട്ടിൽ തന്നെയുണ്ടാക്കാം.

വേദനകൾക്കു പരിഹാരം

തൊണ്ടവേദന

∙ കടുകെണ്ണ പുറമെ പുരട്ടുക.

∙ ചുവന്നുള്ളി ശർക്കരയോ പഞ്ചസാരയോ ചേർത്തു കഴിക്കുക.

ചെവിവേദന

∙ പഴമുതിര ചൂടാക്കി മൂന്നോ നാലോ തുള്ളി തേനിലിട്ടു ചെവിയിൽ ഒഴിക്കുക.

ചിക്കൻഗുനിയക്കു ശേഷമുള്ള ശരീരവേദന മാറ്റാൻ

∙ ചുക്ക്, കുരുമുളക്, തുളസി, കായം, വെളുത്തുള്ളി, കുടമ്പുളി, ഇന്തുപ്പ്, പുതിനയില എന്നിവ തുല്യ അളവിൽ എടുത്തു തിളപ്പിച്ചു വെള്ളം കുടിക്കുക.

∙ സുദർശനം ഗുളിക കാപ്പിയിൽ ചേർത്തു കഴിക്കുക.

പനി മുതൽ ഗ്യാസ്ട്രബിൾ വരെ

പനി

∙ ചുക്ക്, കുരുമുളക്, തുളസി, കായം, വെളുത്തുള്ളി, കുടമ്പുളി, ഇന്തുപ്പ്, പുതിനയില എന്നിവ തുല്യ അളവിൽ എടുത്ത് തിളപ്പിച്ച് വെള്ളം കുടിക്കുക. ഇത് ചുമ, തലവേദന, തൊണ്ടവേദന എന്നീ രോഗങ്ങൾക്കും ഉത്തമമാണ്.

∙ തുളസിയില പിഴിഞ്ഞ നീര് തേൻ ചേർത്തു കഴിക്കുക.

ജലദോഷം, മൂക്കടപ്പ്

∙ രണ്ടു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ രാസ്നാദി പൊടി ഇട്ട് ആവി പിടിക്കുക.

ദഹനക്കേടിന്

∙ അയമോദകം, ചുക്ക്, കായം എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.

∙ വെളുത്തുള്ളി നീരും ഇഞ്ചിനീരും ചേർത്തു കഴിക്കുക.

ചൊറിഞ്ഞു തടിക്കൽ

∙ അലർജി കൊണ്ടുള്ള ചൊറിഞ്ഞു തടിക്കലിന് ഇഞ്ചിനീര് ഊറൽ കളഞ്ഞു പഞ്ചസാര കലർത്തി കഴിക്കുക.

∙ മഞ്ഞൾ ഉരച്ചു പുരട്ടുക.

ഗ്യാസ്ട്രബിളിന്

∙ കൂവളംവേര്, മലര്, ജീരകം, അയമോദകം എന്നിവ 10 ഗ്രാം വീതം വറുത്തെടുത്തു വെള്ളം ഒഴിച്ചു തിളപ്പിച്ചു മൂന്നു നേരം കഴിക്കുക.

∙ പെരുംജീരകം ചവച്ചിറക്കുക.

ഇ എൻ ടി പ്രശ്നങ്ങൾ

ഒച്ചയടപ്പ്

∙ ഇഞ്ചി ശർക്കര ചേർത്തു കഴിക്കുക.

∙ ഇരട്ടിമധുരം ചവച്ചിറക്കുക.

∙ ജീരകം വറുത്തുപൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക.

ഇഞ്ചി

കഫശല്യം

∙ തേൻ, ഇഞ്ചിനീര്, തുളസിനീര്, ഉള്ളിനീര് എന്നിവ യോജിപ്പിച്ചു കഴിക്കുക.

∙ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം തുളസിയിലയിട്ട് ആവി കൊള്ളുക.

പല്ലിന്റെ പ്രശ്നങ്ങൾക്ക്

∙ മുക്കൂറ്റി വേരോടെ, കറുവാപ്പട്ടയില, തുളസിക്കതിര്, വരട്ടു മഞ്ഞൾ എന്നിവ കുറച്ചു വീതം എടുത്തു തേനിലരച്ചു മോണയിൽ പുരട്ടിയാൽ മോണയിൽ നിന്നുള്ള രക്തം വരലും പല്ലുവേദനയും വായ്നാറ്റവും മാറും.

∙ വൻകടലാടി വേരരച്ചു മോരിൽ ചേർത്തു കവിൾ കൊള്ളുന്നതു മോണപഴുപ്പിനും വായ്നാറ്റം മാറാനും നല്ലതാണ്.

∙ അയമോദകം കഷായം ശർക്കര ചേർത്തു കഴിക്കുന്നതും നന്ന്.

വായ്പുണ്ണിന്

∙ മോരിൽ മഞ്ഞളും കറിവേപ്പിലയും ചേർത്ത് കഴിക്കുക.

∙ തൈര് കഴിക്കുക.

കണ്ണിന്റെ പ്രശ്നങ്ങൾക്ക്

∙ പൂവാംകുറുന്നില നീര് തേൻ ചേർത്ത് കണ്ണിൽ ഒഴിക്കുക.

∙ ഇളനീർക്കുഴമ്പ് ഇറ്റിക്കുക.

∙ തേറ്റാംപരൽ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണു കഴുകിയാൽ മതി. കണ്ണിനു തിളക്കം കിട്ടാനും കൺപോളകളുടെ വീക്കം കുറയാനും നല്ലതാണ്.

∙ വാളമ്പുളിയില ഇട്ടു തിളപ്പിച്ച വെള്ളം മൺചട്ടിയിൽ ഒഴിച്ച് കഴിക്കുക.

വിട്ടുമാറാത്ത തുമ്മലിന്

∙ അയമോദകം കഷായം കരിപ്പെട്ടി ചേർത്ത് കഴിക്കുക.

∙ ഇഞ്ചിനീര് തേൻ കലർത്തി കഴിക്കാം.

വയറിന്റെ പ്രശ്നങ്ങൾക്ക്

മലബന്ധം മാറാൻ

∙ ചെന്നാമുക്കിയില തുളസിക്കതിരും ചേർത്ത് തിളപ്പിച്ചു കഴുകുക.

വയറിളക്കം

∙ ഇഞ്ചിനീര് കായം പൊടിച്ചു ചേർത്തു കഴിക്കുക.

∙ കട്ടൻ ചായയിൽ നാരങ്ങാനീരു ചേർത്തു കഴിക്കുക.

വിരശല്യം മുതൽ കുഴിനഖം വരെ

അമിത ആർത്തവ രക്തസ്രാവം

∙ അയമോദകം വെള്ളത്തിലിട്ടു തിളപ്പിച്ച് കഷായമാക്കി ശർക്കര ചേർത്ത് കഴിക്കുക. ധാന്വന്തരം ഗുളിക ചേർത്താൽ ഉത്തമം.

വിഷമേറ്റാൽ

∙ പശു നെയ്യിൽ തുമ്പയിലയരച്ചു പുരട്ടുക.

∙ മഞ്ഞൾ അരച്ചു കുത്തേറ്റിടത്ത് ഇടാം.

വിരശല്യം

∙ തുമ്പപ്പൂവ് മലരും ചുക്കും ഇട്ടു പാൽ കാച്ചി കൊടുക്കുക.

∙ കച്ചോലം വെള്ളം തൊട്ടരച്ചു കഴിക്കുക.

∙ പപ്പായ കറിവച്ചു കഴിക്കുക.

ഉറക്കം കിട്ടാൻ

∙ പച്ചകച്ചോലം വെണ്ണ/നെയ്യിൽ അരച്ചു നെറുകയിൽ പുരട്ടുക.

∙ കിടക്കുന്നതിനു മുമ്പു രണ്ടു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുക.

∙ ഉറങ്ങാൻ നേരം കാൽ കഴുകി തുടച്ച് ഉള്ളം കാലിൽ വെണ്ണ പുരട്ടുക.

വിശപ്പില്ലായ്മ

∙ ജാതിക്ക അരച്ച് തേനിലിട്ടു കഴിക്കുക.

∙ അയമോദകം വെന്ത വെള്ളം കുടിക്കാം.

കുഴിനഖം

∙ തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.

∙ ചെറുനാരങ്ങയിൽ കുഴിയുണ്ടാക്കി വിരൽ അതിൽ തിരുകി വയ്ക്കുക.

മുടി

മുടിക്കു കറുപ്പു കിട്ടാൻ

∙ 50 ചെമ്പരത്തിപ്പൂവ് ഒരു ഔൺസ് വെളിച്ചെണ്ണയിലിട്ടു ചൂടാക്കി തലയിൽ തേയ്ക്കാം.

അകാല നര മാറ്റാൻ

∙ നറുനീണ്ടിക്കിഴങ്ങ്, ആമ്പലില അല്ലെങ്കിൽ പൂവ്, താമരക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് മോരിലരച്ച് തലയിൽ പുരട്ടുക. കഫക്കെട്ടുള്ളവർ ചെയ്യരുത്.

∙ നീലിഭൃംഗാദി വെളിച്ചെണ്ണയും കയ്യുന്ന്യാദി വെളിച്ചെണ്ണയും സമം തേയ്ക്കുക.

പേൻ ശല്യം കുറയ്ക്കാൻ

∙ രാത്രി കിടക്കും മുമ്പു തലയിണയിൽ വിരിച്ച വെള്ളത്തോർത്തിൽ തുളസിയില വിതറി കിടക്കുക.

∙ കറിവേപ്പില അരച്ചു തലയിൽ പുരട്ടുക.

കണ്ണിൽ മരുന്നൊഴിക്കുമ്പോൾ

∙ സൂര്യാസ്തമയ ശേഷം കണ്ണിൽ മരുന്നൊഴിക്കരുത്.

∙ ഒരു കണ്ണിൽ ബാധിച്ച രോഗം മറ്റേക്കണ്ണിൽ ബാധിക്കാനെളുപ്പമായതുകൊണ്ടു രണ്ടു കണ്ണിലും മരുന്നൊഴിക്കണം.

∙ കണ്ണിൽ മരുന്നെഴുതിക്കഴിഞ്ഞ് ഉടനെ വെട്ടത്തു നോക്കുകയോ കണ്ണു കഴുകുകയോ ചെയ്യരുത്.

∙ ഛർദ്ദി, പനി, തലവേദന ഇവ ഉള്ളപ്പോൾ മരുന്നെഴുതരുത്.

∙ രാവിലെ ഉണർന്ന ഉടനെ 10—15 മിനിട്ടു നേരം തണുത്ത വെള്ളം ധാരയായി ഒഴിച്ചുകണ്ണു കഴുകണം.

∙ ഇടയ്ക്കു കൃഷ്ണമണികൾ ഇടത്തോട്ടും വലത്തോട്ടും മുകളിലേയ്ക്കും താഴേയ്ക്കും വട്ടം കറക്കുന്നത് നല്ലതാണ്. ഘടികാരദിശയിലും തിരിച്ചും കൃഷ്ണമണികൾ ചലിപ്പിക്കുന്നതും ഗുണം ചെയ്യും.

അടുക്കളയിലെ ഡോക്ടർമാർ

മഞ്ഞൾ : ത്വക്രോഗങ്ങൾ, രോഗപ്രതിരോധം, മുറിവുകൾ എന്നിവയ്ക്കു നല്ലത്. വേദനയ്ക്കും ചതവിനും മഞ്ഞൾ അരച്ചു പുരട്ടുന്നതു നല്ലതാണ്. വിഷചികിത്സയിലും ഉപയോഗിക്കുന്നു.

കറിവേപ്പില : കൃമി, അർശസ്, വാതം, നേത്രരോഗങ്ങൾ, ഛർദ്ദി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. കറിവേപ്പില മഞ്ഞൾ ചേർത്തു അരച്ചു പുരട്ടുന്നതു തൊലിപ്പുറത്തെ തിണർപ്പു മാറ്റാൻ ഉത്തമം.

വെളുത്തുള്ളി : ആസ്മ, ഹൃദ്രോഗം, കൃമി, ഗ്യാസ്ട്രബിൾ, ദഹനക്കേട്, ചുമ, ക്ഷയം, പ്രമേഹം എന്നിവ കുറയ്ക്കും. വെളുത്തുള്ളി ചേർത്ത ലശൂനാദിഘൃതം അൾസറിനും മൂലക്കുരുവിനും ഔഷധമായി ഉപയോഗിക്കുന്നു.

ജീരകം : പ്രസവരക്ഷ, ചർമശുദ്ധി, പനി, കഫം എന്നിവയ്ക്ക് ഉത്തമമായ ഔഷധം. ജീരകം മോരിൽ ചേർത്തു കഴിച്ചാൽ എക്കിൾ ശമിക്കും.

കടുക് : രക്തവാതം, പ്രമേഹം, മൂലക്കുരു, ചെവിവേദന എന്നിവയ്ക്ക് ഔഷധം.

ആരോഗ്യത്തിനു ദിവസവും

വെള്ളം : ഉണർന്നെഴുന്നേറ്റ ഉടനെ വെറും വയറ്റിൽ ശുദ്ധജലം കുടിക്കുക. ദിവസം മുഴുവൻ ഉണർവും ഉന്മേഷവും ലഭിക്കും.

നെല്ലിക്ക : ബുദ്ധിശക്തിക്കും ഓർമയ്ക്കും അകാല നര ഒഴിവാക്കാനും ദിവസവും നെല്ലിക്ക ചവച്ചരച്ചു കഴിക്കുക.

തേൻ : ദീർഘായുസിനും സൗന്ദര്യത്തിനും നിത്യവും തേൻ കഴിക്കുന്നതു നല്ലതാണ്.

എള്ള് : ദിവസവും എള്ള് ചവച്ചരച്ചു കഴിക്കുന്നതു പല്ലിനും എല്ലിനും നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ: സി. ഡി. സഹദേവൻ

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...

പെരുക് (ഒരുവേരൻ)


by DrAnil Joy Pulikkottil
ശാസ്ത്രീയനാമം:Clerodendrum infortunatum

കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് അഥവ പെരുക്കിഞ്ചെടി പെരുകിലം, പെരിയാലം, പെരുക്, പെരു, ഒരുവേരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.

വിവരണം

ഏകദേശം 2 മീറ്റർ വരെ ശാഖോപശാഖകളായി വളരുന്ന ഒരു സസ്യമാണിത്. ശിഖരങ്ങൾക്ക് ഏകദേശം ചതുരാകൃതിയാണുള്ളത്. ഹൃദയാകൃതിയിലുള്ള ഇലകൾ വലുതും നനുത്തരോമാവൃതം ആയതും ഏകദേശം 10 സെന്റീമീറ്റർ മുതൽ 25 സെന്റീമീറ്റർ വരെ വിസ്താരമുള്ളതുമാണ്‌. പൂക്കൾ മധ്യഭാഗം പിങ്ക് നിറത്തോടെ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. കായ്കൾ ഗോളാകൃതിയുൾലവയും പാകമാകുമ്പോൾ ഏകദേശം കറുത്ത നിറത്തിലുമുള്ളതാണ്‌
ആയുർവേദത്തിലെ ഉപയോഗങ്ങൾ

രസാദി ഗുണങ്ങൾ

രസം - തിക്തം, കഷായം
ഗുണം - ലഘു, സ്നിഗ്ധം
വീര്യം - ഉഷ്ണ
വിപാകം - കടു

ഒരു ആയുവേദ മരുന്നില്‍ ചേര്‍ക്കുന്ന ഔഷദം എന്നതിനേക്കാള്‍ ഉപരിയായി ഒരു നാട്ടുമരുന്ന്‍ എന്ന പേരില്‍ ആണു ഈ ചെടി വളറെ പ്രശസ്തമായിരിക്ക്ുന്നത്

അവ പ്രാധാനമായും

1.മൂലകുരുവിൻെറ ( piles) വേദനയ്ക്ക് പെരുകിൻറ ഇല്ല ഇട്ട് തിളപ്പിച്ചാ്റിയ ഇളം ചൂടുവെളളതിൽ അൽപ്പം ഉപ്പ് ചേർത്ത് , ഇരിക്കുക .. ഇത്തരം ചികിത്സാ രീതീയെ അവഗാഹം എന്നു ആയുർവേദത്തിൽ പറയും. ഇലയില്‍ ഉള്ള സപോനിന്‍ (SN1 – type ) , വേദന , അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളെ കുറക്കുവാന്‍ സഹായകരം ആണെന്ന്‍ കണ്ടെത്തിയിട്ടുണ്ട്

2.ശരീരത്തിലെ മാംസപേശികളുടെ വേദനാ ശമനത്തിന്പെരുകിൻെറ ഇല ഇടിച്ചു പിഴിഞ്ഞ നീർ 5 m.l , ഒരു ടീസ്പൂൺ തേനും ചേർത്ത് സേവിക്കുക

3.ഇതിൻറ തൊലികഷായം വച്ചുകുടിക്കുന്നത് ആസ്മയ്ക്ക് ശമനം നൽകുന്നു.

4.ഇല ഇടിച്ചു പിഴിഞ്ഞ നീർ ശോധന വര്‍ദ്ധിപ്പിക്കുന്നു
ശ്രദ്ധികേണ്ട കാര്യങ്ങള്‍
ചര്ദീ , വയറുവേദന, തലവേദന എന്നിവ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്

ഔഷധയോഗ്യ ഭാഗം

ഇലയും വേരും

ആധുനിക ഔഷധ ശാസ്ത്രം

1.ആലക്കഹോള്‍ ലയിക്കുന്ന ചില രാസവത്‌ക്കള്‍ Entamoeba histolytica എതിരെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് ( ഏത് രാസവസ്തുവാണെന്ന്‍ വ്യക്തമായിട്ടില്ല )

2.എലികളില്‍ നടത്തിയ പരിക്ഷണങ്ങള്‍ കരളിലെ lipid peroxidation തടയുകയും അങ്ങനെ കരളിന്‍റെ ആരോഗ്യത്തിന്‍ സഹായകരമണെന്ന്‍ മനസിലാക്കിയിട്ടുണ്ട്

3.എലികളില്‍ നടത്തിയ പരിക്ഷണങ്ങള്‍ കാന്‍സര്‍ കോശങ്ങളുടെ (Ehrlich's ascites carcinoma ) , വളച്ചയെ ആൽക്കഹോളില്‍ അലിയുന്ന ചില രാസവസ്തുകള്‍ തടയുന്നതായി തെളിയിക്കപെട്ടിടുണ്ട്. (NB : മനുഷരില്‍ വിജയിച്ചിട്ടില്ല, എലിയും മനുഷ്യനും ഒരുപാട് വ്യത്യാസം ഉണ്ടെന്ന്‍ ഓര്‍ക്കുക,)

4. 24 alpha- and 24 beta-epimers of 24-ethylsterols എന്ന ഒരു രാസവസ്തു ഈ ചെടിയില്‍ നിന്നും വളരെ കുടിയ അളവില്‍ അടങ്ങിയിടുണ്ട് , ഈ രാസവസ്തു ഹൃദയ സംബന്ധിയായ രോഗവുമായി ബന്ധപ്പെട്ട് patent വേണ്ടി യു.സ് ഗവണ്മെന്റ്ിൻെറ അനുവാദത്തിനായി കാത്തിരിക്കുകയാണ് ‍

ചികിത്സാര്ത്ഥം ഈ സസ്യം ഉപയോഗികുമ്പോൾ , ഒരു ആയുവേദ ഡോക്ടരുടെ അഭിപ്രായം തെടെണ്ടതാണ്

Other Chemicals
Scutellarin,hispidulin-7-O-glucuronide, Poriferasterol, Apigenin, acacetin

⚡👉🏻ഗ്യാസ്‌ട്രബിൾ


ഇന്നു നമ്മുടെ സമൂഹത്തിൽ പല ആളുകളേയും പല തരത്തിൽ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ഗ്യാസ്‌ട്രബിൾ . എന്താണ് ഗ്യാസ്‌ട്രബിൾ എന്നതിനെ കുറിച്ച് നമുക്ക് അറിയാൻ ശ്രമിക്കാം . പല പ്രകാരം ഉള്ള വയറു സംബന്ധമായിട്ടുള്ള ഒന്നാണ് ഗ്യാസ്‌ട്രബിൾ .വൈകാരികമായ സംഘർഷങ്ങളും ക്രമരഹിതമായിട്ടുള്ള ആഹാര രീതിയുംകൊണ്ട് 70-80%ത്തോളം ആളുകളും പലതരത്തിലുള്ള വയറുസംബന്ധമായിട്ടുള്ള രോഗങ്ങൾക്ക് അടിമകൾ ആണ് എന്നുള്ളത് നഗ്നമായിട്ടുള്ള സത്യമാണ്. ആമാശയത്തിലും കുടലിലും കെട്ടിനിൽക്കുന്ന ഗ്യാസ് ആണ് ഗ്യാസ്‌ട്രബിൾ അഥവാ വായുക്ഷോഭം എന്ന് പൊതുവെ അറിയപ്പെടുന്നത്
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                
 .മദ്ധ്യവയസ്കരിലും അദ്ധ്വാനം ഒന്നുംഇല്ലാത്തവരിലും ആണ് ഗ്യാസ്‌ട്രബിൾ കൂടുതലായിട്ട് കണ്ടു വരുന്നത്.

ഗ്യാസ് ഉണ്ടാവുന്നതെങ്ങിനെ?
==============
നാം കഴിക്കുന്ന ഭക്ഷണത്തോടൊപ്പം വെള്ളത്തോടൊപ്പവും ഉള്ളിലേക്ക് പോവുന്ന വാതകം ആണ് കുടലിലും ആമാശയത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഗ്യാസ് എന്ന് വിവക്ഷിക്കപ്പെടാം. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുക, ഭയം, ഉൽകണ്ഠ,ആധി തുടങ്ങിയ മാനസിക സംഘർഷങ്ങൾ കൊണ്ടും ഇടക്കിടെ ഉമിനീർ ഉള്ളിലേക്ക് പോവുന്നതിനോടൊപ്പവും ഈ വാതകം നമ്മുടെ കുടലിലും ആമാശയത്തിലും എത്തുന്നു .ഈ ആഹാര പദാർത്ഥങ്ങളേയും പാനീയങ്ങളേയും വായിൽ നിന്ന് മലദ്വാരം വരെ എത്തിക്കുന്നത് ഡയഫ്രത്തിെൻറ ചുരുങ്ങുന്ന സ്വഭാവവും വികസിക്കുന്ന സ്വഭാവവും അന്നനാളത്തിെൻറ ചലിക്കാനുള്ള കഴിവും കൊണ്ടാണ്.ഈ ചലനത്തെ പെരിസ്റ്റാൾസിസ് എന്നാണ് പറയുന്നത്. ഈ ക്രമമായിട്ടുള്ള ചലനങ്ങൾക്ക് തടസ്സം സംഭവിക്കുമ്പോൾ വയുക്ഷോഭം എന്ന രോഗം ഉണ്ടാവുന്നു . ശരിയായിട്ടുള്ള രീതിയിൽ ദഹനം സംഭവിച്ചിട്ടില്ലെങ്കിലുംനമ്മൾ കഴിച്ച ഭക്ഷണങ്ങൾ ജീർണിച്ചും പുളിച്ചും മറ്റും ഗ്യാസ് ഉണ്ടാവാം. ഉദാഹരണമായി വിരുദ്ധാഹാരങ്ങൾ കഴിക്കുന്നതുകൊണ്ട്. ഈ പെരിസ്റ്റാൾസിസ് ചലനം തടസ്സപ്പെടുമ്പോൾ ആഹാരത്തിനോടൊപ്പമുള്ള വായുവിന് സഞ്ചരിക്കാൻ കഴിയാതെ വരും അത് വയറിനു അസ്വസഥതകൾ ഉണ്ടാക്കുകയും അത് ഏമ്പക്കമായിട്ടോ കീഴ്ശ്വാസമായിട്ടോ പുറത്തുപോവാൻ ശ്രമിക്കുകയും ചെയ്യും. അപ്പോഴൊക്കെ നമുക്ക് ആശ്വാസം ഉണ്ടാവുകയും ചെയ്യും.ഇപ്രകാരം തിങ്ങിനിൽക്കുന്ന ഗ്യാസ് ശരീരത്തിെൻറ മേൽഭാഗത്ത് അതായത് നെഞ്ചിെൻറ ഭാഗത്തായിട്ട് പല അസ്വസ്ഥതകളും, നെഞ്ചു വേദനയാണെന്ന് തോന്നാവുന്ന രീതിയിലുള്ള വേദനയും ഉണ്ടാക്കാറുണ്ട്.

ഗ്യാസ്‌ട്രബിളിെൻറ ലക്ഷണങ്ങൾ
=============
പുളിച്ചുതികട്ടൽ, രുചിയില്ലായ്മ, തൊണ്ടയിൽ വരൾച്ച  തോന്നുക, കഴുത്തിനു വേദന തോന്നുക, കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ പെട്ടന്ന് വയർ വീർത്തു വരുക, കയ്പു രസമുള്ള ജലം(പിത്തരസം)ഛർദ്ദിക്കുക, ചെവിയിൽ ഒരു മൂളൽ പോലെ ശബ്ദം ഉണ്ടാവുക, അതുപോലെ വയറിലും പല തരത്തിലുള്ള മുറുമുറുപ്പുകളും ശബ്ദങ്ങളും ഉണ്ടാവുക ഇതൊക്കെ ഈ രോഗത്തിെൻറ ലക്ഷണങ്ങൾ ആണ്. പലരിലും പല രീതിയിൽ ആണ് ഗ്യാസിന്റെ  ഉപദ്രവങ്ങൾ കണ്ടു വരാറുള്ളത്.

ചികിത്സാവിധികൾ
=============
മരുന്നു കഴിക്കുന്നതിനേക്കാൾ ഉപരിയായിട്ട് ആഹാര രീതികൾ നിയന്ത്രിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.
♦ ചെറുതേനും നാരങ്ങാ നീരുംചേർത്ത് കഴിക്കുന്നത് നല്ലതാണ്
♦വെളുത്തുള്ളിയും പെരുംജീരകവും കഷായമായിട്ട് കഴിക്കുന്നത് നല്ലതാണ് 
♦ചായയും കാപ്പിയും പൂർണ്ണമായിട്ടും ഒഴിവാക്കുക
♦വഴപ്പിണ്ടിയുടെ നീര് പ്രഭാതത്തിൽ വെറും വയറ്റിൽ ഒരു തുടം കഴിക്കുന്നത് വളരെ ഗുണകരമായിട്ടുള്ള ഒരു ചികിത്സയാണ്.
♦വെളുത്തുള്ളീ പാലിൽ ചതച്ചിട്ട് കാച്ചി രാത്രി ഭക്ഷണത്തിനുശേഷം പതിവായികഴിക്കുന്നത് വളരെ നല്ലതാണ് . വെളുത്തുള്ളി ചുട്ടു തിന്നുന്നതും വായുകോപത്തിനു വളരെ നല്ലതാണ്.
♦പുളിച്ചമോരിൽ ജീരകം അരച്ച് കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി ഉള്ളവർക്ക് ഇത് നല്ലതല്ല .
♦തുമ്പയുടെ ചാറ് 15മില്ലി വീതം പതിവായി കുറച്ച് ദിവസം കഴിക്കുന്നത് ഗ്യാസ്‌ട്രബിളിനു നല്ലതാണ് .
♦ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളംകഴിക്കാം.
♦ചുക്ക്, കുരുമുളക്, തിപ്പലി ഇവ സമമായിട്ട് എടുത്ത് പൊടിച്ചു വെക്കുക അതിൽ ശർക്കര ചേർത്ത് കുഴച്ച് ആഹാരശേഷം കുറച്ച് കഴിക്കുന്നത് നല്ലതാണ് .
♦ആവണക്കണ്ണയിൽ തിപ്പലി പൊടിച്ച് ചേർത്ത് മൂന്ന് ദിവസം കാലത്ത് കഴിക്കുന്നത് ഗ്യാസ്‌ട്രബിൾ കുറയ്ക്കും .
♦കരിങ്ങാലി ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ഗ്യാസ്‌ട്രബിൾ കുറയ്ക്കും .
♦അയമോദകം, ജീരകം, പെരുംജീരകം ഇവ മൂന്നുംസമം എടുത്ത് ഉണക്കിപൊടിച്ച് ശർക്കര ചേർത്തോ ചെറുതേൻ ചേർത്തോ ഭക്ഷണത്തിനു മുൻപ് കഴിക്കുന്നത് ഗ്യാസ്‌ട്രബിളിനു നല്ലതാണ് .
♦മാതളത്തിന്റെ  നീര് 40 മില്ലി വീതം 3-4 നേരം ഒരാഴ്ച കഴിക്കുന്നത് ഗ്യാസ്‌ട്രബിളിനു നല്ലതാണ് .
♦ഇഞ്ചിയും ഉപ്പും ചേർത്ത് അരച്ച് അതിന്റെ  നീര് 15 മില്ലി കഴിക്കുന്നത് നല്ലതാണ് .അൾസർ ഉള്ളവർ ഇത് കഴിക്കുന്നത് അത്ര നല്ലതല്ല .
♦മുന്തിരിയുടേയും മാങ്ങയുടേയും നീര് ദിവസം 2നേരം കുടിക്കുന്നത് ഗ്യാസ്‌ട്രബിൾ കുറയ്ക്കും. അസിഡിറ്റി ഉള്ളവർ ഇങ്ങനെ പുളി ഉള്ളത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

ഗ്യാസ്‌ട്രബിൾ എങ്ങനെ നിയന്തിക്കാം
===============
ഗ്യാസ് ഉണ്ടാക്കുന്ന കിഴങ്ങു വർഗ്ഗങ്ങൾ, പയറു വർഗ്ഗങ്ങൾ തുടങ്ങിയ സാധനങ്ങൾ ആഹാരത്തിൽ നിന്ന് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, അതായത് നമുക്ക് എന്ത് കഴിക്കുമ്പോഴാണ് ഗ്യാസ് ഉണ്ടാവുന്നത് എന്ന് കുറച്ച്നാളത്തെ നിരീക്ഷണങ്ങൾ കൊണ്ട്തന്നെ നമുക്ക് കണ്ടു പിടിക്കാവുന്നതാണ് . അതിനോടൊപ്പം തന്നെ മദ്യപാനം, പുകവലി ഇതെല്ലാം ഒഴിവാക്കുക. എരിവും, പുളിയും കൂടുതലായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക. അതുപോലെ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന രീതി ഒഴിവാക്കുന്നതാണ് ഈ അസുഖം ഉള്ള ആളുകൾക്ക് നല്ലത്. അതുേപാലെ തന്നെ വൈകാരിക സംഘർഷങ്ങൾ അതായത് ഒരു യാത്ര പോവാൻ തുടങ്ങുമ്പോൾ ചിലർക്ക് വീണ്ടും വീണ്ടും ബാത്ത്റൂമിൽ പോവാനുണ്ട് എന്ന തോന്നൽ,അതുപോലെ പേടിക്കുമ്പോൾ, ടെൻഷനടിക്കുമ്പോൾ ഒക്കെ വയറിനെ ബാധിക്കാറുണ്ട്. ഇതും ഗ്യാസിനെ ബാധിക്കാറുണ്ട്.പരമാവധി സ്‌ട്രസ്സ് കുറയ്ക്കുക ഇത് ഗ്യാസിന്റെ പ്രശ്നം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് .

ഉദരാരോഗ്യത്തിന് ഇലക്കറികള്‍



പച്ചിലകള്‍ അടങ്ങുന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം.

ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ കാണപ്പെടുകയും ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പച്ചിലകള്‍ അടങ്ങിയ സസ്യാഹാരം ഗുണകരമാണെന്നാണ് കണ്ടെത്തല്‍.

ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന അലര്‍ജി, വയറെരിച്ചില്‍, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും ഉദര കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഐഎല്‍സി സഹായിക്കുന്നു.

Saturday, August 12, 2017

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം : ആയുർവേദം

കരളിന്റെ ആരോഗ്യത്തിന് ചില വഴികള്‍ .

സിഗരറ്റും മദ്യവും ഒഴിവാക്കുന്നതോടെ രോഗങ്ങളില്‍ നിന്ന് മോചനവും മികച്ച ശാരീരികാരോഗ്യവും കൈവരുമെന്നാണ് ബഹുഭൂരിപക്ഷം പേരുടെയും ചിന്ത. കരളിൻറെ ആരോഗ്യം മികച്ച ശാരീരികാരോഗ്യത്തില്‍ പ്രധാനമാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ ആരും കരളിൻറെ ആരോഗ്യം സംബന്ധിച്ച് കരുതല്‍ എടുക്കാറില്ല എന്നതാണ് വസ്തുത. പ്രശ്നമുള്ള കരളിൻറെ ആദ്യ ലക്ഷണം അടിവയറിൻറെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിൻറെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് വായിക്കൂ;
കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ജങ്ക് ഫുഡ്സും നിങ്ങളുടെ കരളിന് ഒട്ടും നല്ലതല്ല. ശരീരത്തിലെ കൊഴുപ്പിൻറെ അധികരിച്ച അളവ് കരളി ൻറെ സാധാരണ പ്രവര്‍ത്തനത്തെ ഒരു വിധത്തില്‍ അല്ലെങ്കിൽ മറ്റൊരു വിധത്തില്‍ ബാധിക്കും.
അമിത മദ്യപാനം മദ്യപാനം കരളിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ദിവസം മൂന്നോ നാലോ പെഗില്‍ കൂടുതല്‍ കഴിക്കരുത്. ഇതിന് സാധിക്കാത്തവര്‍ഡോക്ടറുടെ സഹായം തേടണം.
പുകവലി ദൂഷ്യവശങ്ങള്‍ എത്ര കേട്ടാലും ഈ ശീലത്തെ അത്ര പെട്ടന്നൊന്നും മാറ്റാന്‍ കഴിയില്ല. പുകവലിയോടുള്ള അഭിനിവേശം എളുപ്പത്തിലാകും മുളപൊട്ടുക. ഇത് നിങ്ങളുടെ ശാരീരികാവയവങ്ങളുടെ നാശത്തിനാകും വഴിയൊരുക്കുക.
മടി ടി.വിക്ക് മുന്നില്‍ കുത്തിയിരിക്കുന്നവര്‍ രോഗങ്ങള്‍ വിളിച്ചുവരുത്തുകയാണ് ചെയ്യുക. തൊട്ടടുത്ത മാര്‍ക്കറ്റിലേക്ക് നടന്നുപോകാതെ കാറോ സ്കൂട്ടറോ എടുത്ത് പോകുന്നവരില്‍ കരള്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്.
ഭാരം കുറക്കാനുള്ള ഭക്ഷണരീതികള്‍ ഭാരം കുറക്കാനുള്ള പ്രത്യേക ഭക്ഷണ രീതികള്‍ ഫലം കണ്ടില്ലെങ്കിൽ അത് കരളിനെ ബാധിച്ചതായി മനസിലാക്കുക. കരളില്‍ അനാവശ്യ സമ്മര്‍ദമുണ്ടാക്കി പ്രവര്‍ത്തനം താളം തെറ്റിക്കുകയാണ് ചെയ്യുക.
എന്താണ് പരിഹാരം കരള്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണമായ പരിഹാരം ഒരിക്കലും നമ്മുടെ കൈകളില്‍ അല്ല. ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതിയും പിന്തുടര്‍ന്നാല്‍ ഒരളവുവരെ കരളിനെ സംരക്ഷിക്കാം. ഹെപ്പറ്റൈറ്റിസിനെതിരെ സമയത്തിനുള്ള വാക്സിനേഷന്‍,പതിവായുള്ള രക്ത പരിശോധന, കോഡ് ലിവര്‍ ഓയില്‍ കഴിക്കല്‍, സുരക്ഷിതമായ സെക്സ് എന്നിവ പിന്തുടര്‍ന്നാല്‍ കരള്‍രോഗത്തില്‍ നിന്നുള്ള സംരക്ഷണം നല്ല ഒരു ശതമാനം ഉറപ്പാ
ആയൂര്‍വേദത്തില്‍ അഷ്ടാംഗഹൃദയത്തിലും ചരകസംഹിതയിലും മഞ്ഞപ്പിത്ത ഓഷധമായി വിവരിച്ചിട്ടുള്ള സസ്യാമാണ് ചിറ്റമൃത്. കരള്‍ സംരക്ഷണത്തില്‍ ചിറ്റമൃതിനുള്ള സാധ്യതകള്‍ അടുത്തകാലം വരെ ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരുന്നില്ല.
കയ്പ്രസമുള്ള ചിറ്റമൃതിന്‍റെ വള്ളിയാണ് ഔഷധപ്രയോഗത്തിന് ഉപയോഗിക്കുക. ഇതിന്‍റെ തണ്ട് ഇടിച്ച് പിഴിഞ്ഞ നീര് 15 മില്ലി വീതം രാവിലെയും വൈകിട്ടും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്ക് ഉത്തമമാണ്.
ഇന്ത്യയിലുടനീളം കണ്ടു വരുന്ന ഔഷധ സസ്യമാണ് ആര്യവേപ്പ്. ഇലയും തൊലിയുമാണ് പ്രധാന ഔഷധയോഗ്യ ഭാഗങ്ങള്‍. ആര്യവേപ്പിലയുടെ നീര് 10 മില്ലി വീതമെടുത്ത് അത്രയും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് ഗുണം ചെയ്യും. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ആര്യവേപ്പ്.
കേരളത്തിലുടനീളം കളയായി വളരുന്ന ഔഷധ സസ്യമാണ് കിരിയാത്ത്. പിത്തരസം ഉത്പ്പാദിപ്പിക്കുന്നതിനുള്ള സവിശേഷമായ ഔഷധഗുണം കിരിയാത്തിനുണ്ട്. കിരിയാത്ത്, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേര്‍ത്ത് കഷായം വച്ച് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.
ഇന്ത്യന്‍ പാരമ്പര്യവൈദ്യ ശാസ്ത്രത്തിന് പുറമേ ബ്രസീല്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യമാണ് തഴുതാമ. മഞ്ഞപ്പിത്തം, സിറോസിസ്, വൈറല്‍ ബാധ, കരള്‍ കോശനാശം, മറ്റ് കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കൊക്കെ തഴുതാമ ഉത്തമ ഔഷധമാണ്.
കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവരും ഹൃദ്രോഗമുള്ളവരും തഴുതാമ ഉപയോഗിക്കുന്നത് നല്ലതല്ല.
ഈര്‍പ്പമുള്ള സ്ഥലങ്ങളിലും വയല്‍ വരമ്പുകളിലും ധാരാളമായി കണ്ടുവരുന്ന കയ്യോന്നി കരള്‍ രോഗത്തിന് ഉത്തമമാണ്. സമൂലമാണ് കയ്യോന്നി ഔഷധപ്രയോഗത്തിന് ഉപയോഗിക്കുന്നത്.
ഇവയ്ക്ക് പുറമേ തിപ്പലി, വയല്‍ച്ചുള്ളി, മഞ്ഞ മന്ദാരം, മഞ്ഞള്‍, നെല്ലിക്ക, ജീരകം, കടുക്ക, ഇരട്ടിമധുരം എന്നീ ഔഷധസസ്യങ്ങളും തക്കാളി, മുരിങ്ങ, പപ്പായ, മുന്തിര, പേരയ്ക്ക, മുള്ളങ്കി, കയ്പ്പക്ക എന്നീ ഫലങ്ങളും കരളിനെ സംരക്ഷിക്കുന്നവയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കരളിനെ സംരക്ഷിക്കാംഡോ. പ്രിയാദേവദത്ത്‌
അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍രോഗങ്ങളും ഏറെ വൈകിയാണ് കണ്ടെത്താറുള്ളത്. 'യകൃത്' എന്ന സംസ്‌കൃതപദത്താലാണ് ആയുര്‍വേദത്തില്‍ കരളിനെ സൂചിപ്പിക്കുന്നത്. 'വേണ്ട രീതിയില്‍ സംയമനം ചെയ്യുന്നത്' എന്നാണ് ഇതിനര്‍ഥം. കരളുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങള്‍ വരാറുണ്ട്. വിവിധയിനം മഞ്ഞപ്പിത്തം, കരളില്‍ കൊഴുപ്പടിയുന്ന ഫാറ്റിലിവര്‍, യകൃദുദരം (സിറോസിസ്), കാന്‍സര്‍, പലതരം അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്.
പ്രതികൂല സാഹചര്യങ്ങള്‍മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍. സ്വാഭാവികമായും മദ്യത്തിലുള്ള വിഷാംശങ്ങളും കരളില്‍ വെച്ച് തന്നെയാണ് വിഘടിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ മദ്യപാനത്തിന്റെ കുഴപ്പങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യപാനം കരളിലെയും ആമാശയത്തിലെയും മൃദുകലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും. കാലക്രമേണ കരളിന്റെ ആകൃതിയും സ്വാഭാവിക ധര്‍മങ്ങള്‍ തന്നെയും നഷ്ടപ്പെട്ട് അത്യന്തം അപകടകാരിയായ സിറോസിസിലേക്ക് മദ്യപാനിയെ എത്തിക്കുകയും ചെയ്യും.
മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വര്‍ധിച്ച തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും കരളിന് ഹാനികരമാണ്.
രോഗലക്ഷണങ്ങള്‍കരളിനുണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍ അത് സ്വയം പരിഹരിക്കുകയാണ് പതിവ്. അതിനാല്‍ മിക്ക കരള്‍രോഗങ്ങളും തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാട്ടാറില്ല. അമിത ക്ഷീണം, അരുചി, ഛര്‍ദി, ശ്വാസത്തിന് ദുര്‍ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്‍ വെള്ളം കെട്ടിനില്‍ക്കുക തുടങ്ങിയവയാണ് കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
മെയ്യനങ്ങാതെയുള്ള ജീവിതശൈലിയും നിയന്ത്രണമില്ലാതെ അകത്താക്കുന്ന മദ്യവും അമിതമായ കൊഴുപ്പും കൃത്രിമ നിറങ്ങള്‍ ചേര്‍ന്ന ഭക്ഷണങ്ങളും എല്ലാം തന്നെ കേരളത്തിലും കരള്‍രോഗികളുടെ എണ്ണം ഗണ്യമായി കൂട്ടി.
ജീവിതശൈലീ ക്രമീകരണങ്ങള്‍നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. മദ്യപാനവും പുകവലിയും തീര്‍ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.
കരള്‍ രോഗികള്‍ പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം. പാല്‍ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി നല്‍കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്‍പ്പെടുത്തണം.
വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്‍ കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെതിരെ മഞ്ഞള്‍ പ്രവര്‍ത്തിക്കും. മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്‍പ്പെടുത്തണം. ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വെന്ത വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിന് ഗുണകരമാണ്.
ചികിത്സയില്‍ ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്‍കോശങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഭക്ഷണത്തിനാകണം. ഒപ്പം, വേണ്ടത്ര വിശ്രമവും അനിവാര്യമാണ്. ശുചിത്വം കര്‍ശനമായി പാലിക്കുകയും രോഗിയുടെ രക്തം, മലം, മൂത്രം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.
ഒഴിവാക്കേണ്ടവവറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.
ഔഷധങ്ങള്‍പൊതുവെ കയ്പ്പും ചവര്‍പ്പും രസങ്ങളോടുകൂടിയ ഔഷധ സസ്യങ്ങളാണ് കരളിന് പഥ്യം. ഔഷധികളുടെ ഇല, കായ, പൂവ്, തണ്ടില്‍നിന്നുള്ള പാല്‍, തടിയുടെ തൊലി, വേര്, വിത്ത് ഇവയൊക്കെ കരള്‍ സംരക്ഷണത്തിന് ഉപയോഗപ്പെടുത്താറുണ്ട്. പ്ലാശ്, മുത്തങ്ങ, വേപ്പ്, മരമഞ്ഞള്‍, മഞ്ചട്ടി, കിരിയാത്ത്, അമുക്കുരം, ബ്രഹ്മി, തഴുതാമ, പര്‍പ്പടകപ്പുല്ല്, കറ്റാര്‍വാഴ, മൂടില്ലാത്താളി, പൊന്നുമ്മത്ത്, കിഴാര്‍നെല്ലി, നെല്ലിക്ക, നീലയമരി, കടുക്‌രോഹിണി തുടങ്ങിയവ കരളിന് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്. മഞ്ഞപ്പിത്തം, കുട്ടികളിലുണ്ടാകുന്ന കരള്‍ രോഗങ്ങള്‍, അണുബാധ, കരളിലെ അര്‍ബുദം, കരള്‍വീക്കം, കരള്‍ കോശനാശം തുടങ്ങി ഓരോ രോഗാവസ്ഥയനുസരിച്ച് സസ്യങ്ങളിലെ വ്യത്യസ്തമായ ഔഷധഗുണത്തെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.ചിട്ടയായ വ്യായാമത്തിനും പോഷകങ്ങളടങ്ങിയ ഭക്ഷണത്തിനും തീര്‍ച്ചയായും ഗുണകരമായ ഫലങ്ങള്‍ കരള്‍രോഗത്തിന് നല്‍കാനാവും. ഒപ്പം, തെറ്റായ ജീവിതശൈലിയെ ദൂരെ നിര്‍ത്താനുമാകണം.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...