by DrAnil Joy Pulikkottil
ശാസ്ത്രീയനാമം:Clerodendrum infortunatum
കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് അഥവ പെരുക്കിഞ്ചെടി പെരുകിലം, പെരിയാലം, പെരുക്, പെരു, ഒരുവേരൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.
വിവരണം
ഏകദേശം 2 മീറ്റർ വരെ ശാഖോപശാഖകളായി വളരുന്ന ഒരു സസ്യമാണിത്. ശിഖരങ്ങൾക്ക് ഏകദേശം ചതുരാകൃതിയാണുള്ളത്. ഹൃദയാകൃതിയിലുള്ള ഇലകൾ വലുതും നനുത്തരോമാവൃതം ആയതും ഏകദേശം 10 സെന്റീമീറ്റർ മുതൽ 25 സെന്റീമീറ്റർ വരെ വിസ്താരമുള്ളതുമാണ്. പൂക്കൾ മധ്യഭാഗം പിങ്ക് നിറത്തോടെ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. കായ്കൾ ഗോളാകൃതിയുൾലവയും പാകമാകുമ്പോൾ ഏകദേശം കറുത്ത നിറത്തിലുമുള്ളതാണ്
ആയുർവേദത്തിലെ ഉപയോഗങ്ങൾ
രസാദി ഗുണങ്ങൾ
രസം - തിക്തം, കഷായം
ഗുണം - ലഘു, സ്നിഗ്ധം
വീര്യം - ഉഷ്ണ
വിപാകം - കടു
ഒരു ആയുവേദ മരുന്നില്‍ ചേര്‍ക്കുന്ന ഔഷദം എന്നതിനേക്കാള്‍ ഉപരിയായി ഒരു നാട്ടുമരുന്ന്‍ എന്ന പേരില്‍ ആണു ഈ ചെടി വളറെ പ്രശസ്തമായിരിക്ക്ുന്നത്
അവ പ്രാധാനമായും
1.മൂലകുരുവിൻെറ ( piles) വേദനയ്ക്ക് പെരുകിൻറ ഇല്ല ഇട്ട് തിളപ്പിച്ചാ്റിയ ഇളം ചൂടുവെളളതിൽ അൽപ്പം ഉപ്പ് ചേർത്ത് , ഇരിക്കുക .. ഇത്തരം ചികിത്സാ രീതീയെ അവഗാഹം എന്നു ആയുർവേദത്തിൽ പറയും. ഇലയില്‍ ഉള്ള സപോനിന്‍ (SN1 – type ) , വേദന , അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളെ കുറക്കുവാന്‍ സഹായകരം ആണെന്ന്‍ കണ്ടെത്തിയിട്ടുണ്ട്
2.ശരീരത്തിലെ മാംസപേശികളുടെ വേദനാ ശമനത്തിന്പെരുകിൻെറ ഇല ഇടിച്ചു പിഴിഞ്ഞ നീർ 5 m.l , ഒരു ടീസ്പൂൺ തേനും ചേർത്ത് സേവിക്കുക
3.ഇതിൻറ തൊലികഷായം വച്ചുകുടിക്കുന്നത് ആസ്മയ്ക്ക് ശമനം നൽകുന്നു.
4.ഇല ഇടിച്ചു പിഴിഞ്ഞ നീർ ശോധന വര്‍ദ്ധിപ്പിക്കുന്നു
ശ്രദ്ധികേണ്ട കാര്യങ്ങള്‍
ചര്ദീ , വയറുവേദന, തലവേദന എന്നിവ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്
ഔഷധയോഗ്യ ഭാഗം
ഇലയും വേരും
ആധുനിക ഔഷധ ശാസ്ത്രം
1.ആലക്കഹോള്‍ ലയിക്കുന്ന ചില രാസവത്‌ക്കള്‍ Entamoeba histolytica എതിരെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് ( ഏത് രാസവസ്തുവാണെന്ന്‍ വ്യക്തമായിട്ടില്ല )
2.എലികളില്‍ നടത്തിയ പരിക്ഷണങ്ങള്‍ കരളിലെ lipid peroxidation തടയുകയും അങ്ങനെ കരളിന്‍റെ ആരോഗ്യത്തിന്‍ സഹായകരമണെന്ന്‍ മനസിലാക്കിയിട്ടുണ്ട്
3.എലികളില്‍ നടത്തിയ പരിക്ഷണങ്ങള്‍ കാന്‍സര്‍ കോശങ്ങളുടെ (Ehrlich's ascites carcinoma ) , വളച്ചയെ ആൽക്കഹോളില്‍ അലിയുന്ന ചില രാസവസ്തുകള്‍ തടയുന്നതായി തെളിയിക്കപെട്ടിടുണ്ട്. (NB : മനുഷരില്‍ വിജയിച്ചിട്ടില്ല, എലിയും മനുഷ്യനും ഒരുപാട് വ്യത്യാസം ഉണ്ടെന്ന്‍ ഓര്‍ക്കുക,)
4. 24 alpha- and 24 beta-epimers of 24-ethylsterols എന്ന ഒരു രാസവസ്തു ഈ ചെടിയില്‍ നിന്നും വളരെ കുടിയ അളവില്‍ അടങ്ങിയിടുണ്ട് , ഈ രാസവസ്തു ഹൃദയ സംബന്ധിയായ രോഗവുമായി ബന്ധപ്പെട്ട് patent വേണ്ടി യു.സ് ഗവണ്മെന്റ്ിൻെറ അനുവാദത്തിനായി കാത്തിരിക്കുകയാണ്
ചികിത്സാര്ത്ഥം ഈ സസ്യം ഉപയോഗികുമ്പോൾ , ഒരു ആയുവേദ ഡോക്ടരുടെ അഭിപ്രായം തെടെണ്ടതാണ്
Other Chemicals
Scutellarin,hispidulin-7-O-glucuronide, Poriferasterol, Apigenin, acacetin

No comments:
Post a Comment