പച്ചിലകള്‍ അടങ്ങുന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം.
ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ കാണപ്പെടുകയും ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് പച്ചിലകള്‍ അടങ്ങിയ സസ്യാഹാരം ഗുണകരമാണെന്നാണ് കണ്ടെത്തല്‍.
ഭക്ഷ്യവസ്തുക്കളുണ്ടാക്കുന്ന അലര്‍ജി, വയറെരിച്ചില്‍, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും ഉദര കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഐഎല്‍സി സഹായിക്കുന്നു.

No comments:
Post a Comment