ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു
ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, തക്കാളി ഇവയേക്കാള്‍ ഫലമുള്ള ഈ പഴങ്ങള്‍ക്ക് വിലകല്പിക്കാതെകാക്ക തിന്നുപോവുകയാണ്. ഈ പഴം കണ്ണിന് വളരെ നല്ലതാകയാല്‍ കുട്ടികള്‍ക്ക് കൊടുക്കാം. കുട്ടികള്‍ക്ക് വിറ്റാമിന്‍ എ സുലഭമായി ലഭിക്കുന്ന ഏക പഴമാണ് പപ്പായ. ഏത്തക്കായില്‍ ഉള്ളതിന്റെപത്തിരട്ടി വിറ്റാമിന്‍ എ കപ്ലങ്ങാ പഴത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്കു ഒരു സ്പൂണ്‍ പഴത്തോടൊപ്പം ഒരു സ്പൂണ്‍ പശുവിന്‍ പാലോ ഒരു ടീസ്പൂണ്‍ കടലപ്പാലോ (തേങ്ങാ പാലോ) ചേര്‍ത്ത് അഞ്ചുതുള്ളി തേന്‍ കൂട്ടി യോജിപ്പിച്ച് കൊടുത്താല്‍ ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴംലഭിക്കാത്തപ്പോള്‍ പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത്കൊടുത്താലും മതി. പപ്പായയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. കൂടാതെ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍- എ, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിന്‍ എന്ന കറ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. കൂടാതെ ച്യൂയിംഗം നിര്‍മ്മാണത്തിനും പപ്പയിന്‍ പ്രയോജനപ്പെടുത്തുന്നു.
പപ്പായ ഉപയോഗിക്കൂ രോഗങ്ങളെ അകറ്റൂ
സൗന്ദര്യവര്‍ദ്ധക വസ്തുവായി പൊതുവെ അറിയപ്പെടുന്ന പഴമാണ് പപ്പായ. എന്നാല്‍ സൗന്ദര്യ വര്‍ദ്ധനവിന് മാത്രമല്ല വിവിധതരം രോഗങ്ങളില്‍ നിന്ന് മുക്തിനേടുന്നതിനും ഉത്തമ ഔഷധമാണ് പപ്പായ. ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പപ്പായ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടണമെന്നും ഇല്ല. പപ്പായ പഴം മാത്രമല്ല, പപ്പായ ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായി കരുതേണ്ടവയാണ്. സമുദ്രസഞ്ചാരിയായിരുന്നു ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നേ്രത പപ്പായ…മലാഖമാരുടെ ഭക്ഷണം എന്നായിരുന്നു കൊളംബസ് പപ്പായയെ വിശേഷിപ്പിച്ചിരുന്നത്.ദഹനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപ്പൈയിന്‍ എന്ന എന്‍സൈമാണ് ദഹനത്തിന് സഹായിക്കുന്നത്. ദഹനപ്രശ്നങ്ങളും മലബന്ധവും പരിഹരിക്കുന്നതിന് ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. ഇത് മുന്‍പ് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീടുകളില്‍ ഉപയോഗിച്ചുപോന്നിരുന്ന ഒരു ഒറ്റമൂലിയാണ്.
തീപ്പൊള്ളല്‍ ഏറ്റുള്ള വ്രണങ്ങള്‍ ശമിപ്പിക്കാനും പപ്പായയില്‍ അടങ്ങിയിരിക്കുന്ന മറ്റ് എന്‍സൈമുകള്‍ സഹായകമാണ്.
ആന്റി് ഓക്‌സിഡന്‍സിനാല്‍ സമ്പുഷ്ടമായ പപ്പായ ഹൃദയസംബന്ധിയായ അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പ്രാപ്തമാണ്. ക്യാന്‍സറിനെപ്പോലും ചെറുക്കാനുള്ള പോഷകഗുണങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.
പ്രമേഹത്തിനുള്ള ഒരു ഉത്തമ ഔഷധം കൂടിയാണ് പപ്പായ. പപ്പായയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ഒപ്പം ഫൈബറിന്റെ അളവ് കൂടുന്നത് മൂലമുള്ള കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പപ്പായ ചെടിയുടെ പൂക്കള്‍ ഇതിനായി ഉപയോഗിച്ച് വരുന്നുണ്ട്.
വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുടെ കലവറയാണ് പപ്പായ. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് പപ്പായ. ശരീരകലകളുടെ വളര്‍ച്ചയ്ക്ക് പപ്പായ വളരെയധികം സഹായിക്കുന്നു. തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഒപ്പം ത്വക്കിനെ സംരക്ഷിക്കുന്നതിനും പപ്പായ ഗുണകരമാണ്. പപ്പായയുടെ ദിവസേനയുള്ള ഉപയോഗം ശരീരത്തിലെ വിറ്റാമിന്‍ വര്‍ദ്ധിപ്പിക്കുന്നു.
സൗന്ദ്യര വര്‍ദ്ധക വസ്തു എന്ന നിലയിലും മുന്‍പന്തിയിലാണ് പപ്പായ. ഒന്നാന്തരം ക്ലെന്‍സറാണ് പപ്പായ. ത്വക്കിലെ മാലിന്യങ്ങളെ അകറ്റുന്നതില്‍ അത്ഭുതപ്പെടുത്തുന്ന കഴിവാണ് പപ്പായയ്ക്കുള്ളത്.
കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം കോപ്പര്‍ തുടങ്ങിയ ധാതുക്കാളാലും സമ്പന്നമാണ് പപ്പായ. പപ്പായയുടെ നിത്യേനയുള്ള ഉപയോഗം ശരീരത്തിലെ കാത്സ്യത്തിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ഇത് വാതത്തെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
പപ്പായ ചെടിയുടെ ഇലകള്‍ ഡെങ്കിപ്പനിയ്ക്കുള്ള ഔഷധമായി ഉപയോഗിച്ച് പോരുന്നു. രക്ത്ത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമാതീതമായി നശിപ്പിക്കാന്‍ ഡങ്കി അണുക്കള്‍ക്ക് സാധിക്കും. ഇത് നിയന്ത്രിക്കാന്‍ പപ്പായയുടെ ഇലകള്‍ക്ക് കഴിവുണ്ട്. ഡങ്കി ബാധിച്ച രോഗിക്ക് പപ്പായുടെ ഇലകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ജ്യൂസ് നല്‍കുകയാണ് പ്ലേലെറ്റുകളുടെ എണ്ണം ഉയര്‍ത്താനുള്ള മാര്‍ഗം. ഇലയില്‍ നിന്നും ശേഖരിച്ച സത്ത് അല്പം വെള്ളം കൂടി യോജിപ്പിച്ച് വേണം ഉപയോഗിക്കാന്‍.
പപ്പായയില്‍ കലോറിയുടെ അളവ് കുറവായതിനാല്‍ പ്രഭാത ഭക്ഷണമായും പപ്പായ ഉപയോഗപ്പെടുത്താവുന്നതാണ്. കലോറി കുറവായതിനാല്‍ തടികൂടുമെന്ന് പേടിയും വേണ്ട.
പോഷകമൂല്യം തിരുത്തുക
100 g ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 40 kcal 160 kJ
അന്നജം 9.81 g
- പഞ്ചസാരകൾ 5.90 g
- ഭക്ഷ്യനാരുകൾ 1.8 g
Fat 0.14 g
പ്രോട്ടീൻ 0.61 g
ജീവകം എ equiv. 55 μg 6%
- β-കരോട്ടീൻ 276 μg 3%
തയാമിൻ (ജീവകം B1) 0.04 mg 3%
റൈബോഫ്ലാവിൻ (ജീവകം B2) 0.05 mg 3%
നയാസിൻ (ജീവകം B3) 0.338 mg 2%
ജീവകം B6 0.1 mg 8%
ജീവകം സി 61.8 mg 103%
കാൽസ്യം 24 mg 2%
ഇരുമ്പ് 0.10 mg 1%
മഗ്നീഷ്യം 10 mg 3%
ഫോസ്ഫറസ് 5 mg 1%
പൊട്ടാസിയം 257 mg 5%
സോഡിയം 3 mg 0%

No comments:
Post a Comment